Highway Movie Review

പ്രണയ സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ ഇംതിയാസ് അലി ഹൈവേ എന്ന ചിത്രത്തിലൂടെ സ്വല്പം ഗൗരവമേറിയ വിഷയമാണ് ഇത്തവണ പരയുന്നത്. പെണ്‍കുട്ടികള്‍ വീടിനു പുറത്തിറങ്ങുമ്പോൾ  സൂക്ഷിക്കണം എന്ന് പറഞ്ഞു വളര്‍ത്തുമ്പോൾ അവര്‍ സ്വന്തം വീട്ടിലും സുരക്ഷിതയല്ല എന്ന ദൗര്‍ഭാഗ്യകരമായ അവസ്ഥയ്കെതിരെ വിരല്‍ ചൂണ്ടുകയാണ് ഹൈവേയിലൂടെ ചലച്ചിത്രകാരന്‍. ഇതൊരു പ്രണയ സിനിമയല്ലെങ്കിലും പാവനമായ പ്രണയം ചിത്രത്തില്‍ തുളുമ്പി നില്‍ക്കുന്നു. ഒരു പക്ഷേ വിചിത്രമെന്നു തോന്നുമെങ്കിലും ഇംതിയാസ് അലിയുടെ മുന്‍കാല പ്രണയ ചിത്രങ്ങളേക്കാളും മികച്ച രീതിയില്‍  ലളിതവും സുന്ദരവുമായി പ്രണയം ഇവിടെ ദൃശ്യമാകുന്നുണ്ട്. ഒരു വട്ടു പെണ്ണിന്റെ മോഹ സാഫല്യത്തിനായുള്ള കുസൃതിത്തരങ്ങളായി  ചിത്രത്തെ ഗൗനിക്കാതെ വിടാന്‍ പ്രേക്ഷകര്‍ക്കാവാത്ത വിധത്തിലാണ് ചിത്രത്തില്‍ അന്തര്‍ലീനമായി കിടക്കുന്ന പ്രമേയം. ചിത്രത്തിന്റെ കഥ ചില മുന്കാല ചിത്രങ്ങളുമായി സാമ്യം തോന്നാമെങ്കിലും ചിത്രത്തെ ആകര്‍ശകമാക്കുന്നതും വ്യത്യസ്തമാക്കുന്നതും  വീര എന്ന കഥാപാത്രമാണ്. വീരയുടെ കുസൃതിയും,ചാപല്യവും, മോഹവും, മോഹഭംഗങ്ങളും, ആത്മവേധനയും, നൊമ്പരങ്ങളുമെല്ലാം വളരെ തന്മയത്വത്തോടെ അവതരിപ്പിച്ച് ആലിയ ഭട്ട് പ്രേക്ഷകരെ തികച്ചും അമ്പരിപ്പിച്ച്ചിരിക്കുകയാണ്. ചിത്രത്തിലെ ഒരു കഥാപാത്രമെന്ന പോലെ ചിത്രവുമായി ലയിച്ചിരിക്കുന്ന സംഗീതമാണ് ഹൈവേയുടെ മറ്റൊരാകര്‍ഷണം. A R റെഹ്മാന്റെ മാന്ത്രിക സംഗീതത്തിന്റെ മികവ് ചിത്രത്തിന്റെ ഹ്രൂദയമിടിപ്പായി ചിത്രത്തിലുടനീളം മുഴങ്ങുന്നു. റസൂല്‍ പൂക്കുറ്റിയുടെ സൂക്ഷമമായ ശബ്ദമിശ്രണം വ്യത്യസ്തമായ ലൊക്കേഷനുകള്‍ക്കും പശ്ചാത്തലത്തിനും പുതു ജീവന്‍ നല്‍കുന്നു. നൂറു കോടി ക്ലബ്ബ് സിനിമകളുടെ നിറക്കാഴ്ചകള്‍ ഹൈവേയില്‍ കാണാനാവില്ലെങ്കിലും കലാമൂല്യം നിഴലിക്കുന്ന ലളിതവും വ്യതയസ്തവുമായ ഒരു പ്രണയ ചിത്രം ഹവേയിലൂടെ സഞ്ചരിക്കുന്ന പ്രേക്ഷകന്റെ കണ്ണുകളിലും ഹൃദയത്തിലും പതിയുമെന്നത് തീര്‍ച്ച. Movie Rating: 7.5/10

No comments

Theme images by Maliketh. Powered by Blogger.