നാനാവതി കേസിന്റെ ചലച്ചിത്രാവിഷ് ക്കാരമായ " രസ്തം " ആഗസ്റ്റ് പന്ത്രണ്ടിന് തിയേറ്ററുകളിലെത്തുന്നു

1959-ല്‍ ഇന്ത്യന്‍ ജുഡീഷ്യറിക്ക് തന്നെ തലവേദനയായി മാറിയിരുന്ന നാനാവതി കേസിന്റെ ചലച്ചിത്രാവിഷ് ക്കാരമായ " രസ്തം " ആഗസ്റ്റ് പന്ത്രണ്ടിന് തിയേറ്ററുകളിലെത്തുന്നു. സ്പെഷ്യല്‍-26 എയര്‍ലിഫ്റ്റ് തുടങ്ങിയ യഥാര്‍ഥ സംഭവങ്ങളെ ആധാരമാക്കിയുള്ള സിനിമകളിലെ അഭിനയത്തിലൂടെ ഏറെ പ്രശംസ പിടിച്ചു പറ്റിയ അക്ഷയ് കുമാറാണ് രസ്തമില്‍ നേവല്‍ ഓഫിസര്‍ നാനാവതിയുടെ വേഷം കൈകാര്യം ചെയ്യുന്നത്. തന്റെ ഭാര്യയുടെ രഹസ്യ കാമുകനെ വെടി വച്ചു കൊന്നതിന് ശേഷം നേവല്‍ കോര്‍ട്ട് മാര്‍ഷലില്‍ കുറ്റം ഏറ്റു പറയുകയും തുടര്‍ന്ന് DCP-ക്ക് മുന്നില്‍ കീഴടങ്ങുകയും ചെയ്ത നാനാവതിയുടെ കേസ് കോടതിയിലെത്തിയപ്പോള്‍ ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. തന്റെ ഭാര്യയടക്കം സാക്ഷികളെല്ലാം നാനാവതിക്ക് അനുകൂലമായി മൊഴി നല്‍കിയതും കനത്ത മാധ്യമ ഇടപെടലുകള്‍ മൂലം സത്യസന്ധനായ നാവിക ഉധ്യോഗ്സ്ഥന് ജനപിന്തുണ ലഭിച്ചതും നാനാവതി കേസ് ജുഡീഷ്യറിയെ തൃശങ്കുവിലാക്കിയിരുന്നു.
നാവിക ഉദ്യോഗസ്ഥന്‍ കൂടിയായിരുന്ന വിപുല്‍ കെ റാവല്‍ ആണ് കോളിളക്കം സൃഷ്ടിച്ച നാനാവതി കേസിന്റെ ചലച്ചിത്ര ഭാഷ്യം രചിച്ചിരിക്കുന്നത്. 1920, ലണ്ടന്‍ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ടിനു സുരേഷ് ദേസായ് ആണ് രസ്തമിന് ചലച്ചിത്രാവിഷ് ക്കാരം നല്‍കിയിരിക്കുന്നത്. രസ്തം പാവ്രി എന്ന പേരിലാണ് നേവല്‍ കമാന്‍ഡറായിരുന്ന നാനാവതിയെ സിനിമയിലവതരിപ്പിക്കുന്നത്. അക്ഷയ് കുമാറിനെക്കൂടാതെ ഇല്യാന ഡിക്റൂസ്, അര്‍ജുന്‍ ബജ്വ, ഇഷാ ഗുപ്ത എന്നിവര്‍ മറ്റു പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.
ഏറെ ജനശ്രദ്ദ പിടിച്ചു പറ്റിയ കേസിനെ ആസ്പദമാക്കിയുള്ള സിനിമയും ജനശ്രദ്ദപിടിച്ചു പറ്റുമോ എന്നുള്ളത് ആഗസ്ത് പന്ത്രണ്ടിനറിയാം.

No comments

Theme images by Maliketh. Powered by Blogger.