KADAL (കടല്‍ ) : Movie Review
തീവ്രവാദം പ്രമേയമാക്കിയ ചിത്രങ്ങളെക്കൂടാതെ അലൈ പായുതെ, കണ്ണത്തില്‍ മുത്തമിട്ടാല്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രണയത്തിന്റെ മനോഹാരിതയും ദളപതി, യുവ തുടങ്ങിയ ചിത്രങ്ങളിലൂടെ പകയുടെ പൈശാചികതയും ദൃശ്യവത്കരിച്ച ഒരു തികഞ്ഞ ചലച്ചിത്രകാരനാണ് മണിരത്നം. എന്നാല്‍ പ്രണയത്തിന്റെ മാധുര്യവും പകയുടെ കാഠിന്യവും ഒരേ പോലെ അഭ്രപാളിയിലാക്കിയാണ് തന്റെ പുതിയ ചിത്രമായ കടല്‍ അദ്ദേഹം പ്രേക്ഷകര്‍ക്കായി സമര്‍പ്പിക്കുന്നത്. കടലിന്റെ പശ്ചാത്തലത്തില്‍ ഇതള്‍ വിരിയുന്ന കഥയിലൂടെ പ്രണയത്തെ ദേവത /ദേവനായും പകയെ സാത്താന്‍ /പിശാചായും വ്യാഖ്യാനിക്കാനാണ് മണിരത്നം ശ്രമിച്ചിരിക്കുന്നത്. എന്നാല്‍ കടലോര ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിച്ച മറ്റനേകം ചിതങ്ങള്‍ക്ക്(ചുരുക്കം ചിലത് ഒഴിച്ച് നിര്‍ത്തിയാല്‍ ) സംഭവിച്ചതുപോലെ തന്നെ, കടല്‍ എന്ന മണിരത്നം ചിത്രത്തിനും കടലിനെ വെരുമൊരു പശ്ചാത്തലമാക്കാനല്ലാതെ ആഴിയും, പരപ്പും മന്ദതാള,വും ഓളവും, ക്ഷോഭവുമുള്ള കടലിനെ ഒരു കഥാപാത്രമായി ബിംഭവത്കരിക്കാന്‍ ആയില്ല എന്നത് ശോചനീയമാണ്.
മണിരത്നം സിനിമകളിലൂടെ അരങ്ങേറ്റം കുറിച്ച് മണിരത്നം സിനികളിലൂടെ തന്നെ വളര്‍ന്ന് വന്ന അരവിന്ദ് സ്വാമിയൂടെ തിരിച്ചു വരവാണ് കടല്‍ എന്ന സിനിമയില്‍ ആദ്യമേ എടുത്തു പറയേണ്ട വസ്തുത. കാരണം ഫാദര്‍ സാം എന്ന കഥാപാത്രത്തെ അരവിന്ദ് സ്വാമിക്ക് വേണ്ടി പകുത്തെടുത്തതാണോ എന്ന് തോന്നിപ്പോകുന്ന രീതിയിലാണ് ആ നടന്റെ രൂപവും ഭാവങ്ങളും ആ കഥാ പാത്രവുമയി താദാത്മ്യപ്പെടുന്നത്. അരവിന്ദ് സ്വാമിയുടെ കഥാപാത്രത്തിന്റെ രംഗപ്രവേശത്തോടു കൂടിയാണ് സിനിമ തുടങ്ങുന്നത് തന്നെ. സമ്പന്ന കുടുംബത്തില്‍ നിന്നും വൈദികനാവാനുള്ള മോഹവുമായി സെമിനാരിയിലെത്തുന്ന സാമുവലും( അരവിന്ദ് സ്വാമി), ദാരിദ്രം അകറ്റാന്‍ നിത്യവൃത്തിക്ക് വേണ്ടി വൈദിക പരിശീലനത്തിനെത്തുന്ന ബെര്‍ഗ്മാന്സും ( അര്‍ജ്ജുന്‍ ) തമ്മിലുള്ള നന്മയുടെയും തിന്മയുടെയും പോരാട്ടം ബെര്‍ഗ്മാനെ സെമിനാരിയില്‍ നിന്ന് പുറത്താക്കാന്‍ കാരണമാകുമ്പോള്‍ ബെര്‍ഗ്മാന്‍ സാത്താന്റെ വഴി സ്വീകരിക്കുന്നു. എന്നാല്‍ നന്മയുടെ ദൂതനായി വൈദികനായി മാറുന്ന ഫാദര്‍ സാം എത്തപ്പെടുന്നത് കടലിന്റെ നിയമങ്ങളും കടലമ്മയെ മാത്രം മാനിച്ച് ജീവിക്കുന്ന ഒരുപറ്റം വിശ്വാസികളല്ലാത്ത കൃസ്തീയ മുക്കുവന്മാര്‍ക്കിടയിലാണ്. കടലോര ഗ്രാമത്തിലെ ആദ്യ രംഗങ്ങളില്‍ തന്നെ സ്ത്രീയെ വെറും ഉപഭോഗ വസ്തുവായി കാണുകയും അവളുടെ ശവശരീരത്തോടുപോലും അസഭ്യം പറയുകയും മൃഗീയത കാണിക്കുകയും ചെയ്യുന്ന ഒരുപറ്റം കടപ്പുറ നിവാസികളെ ചിത്രീകരിക്കുക വഴി കഥ നടക്കുന്ന കടലോരത്തിന്റെ സംസ്കാവും നീതിന്യായ വവസ്ഥിയും നമുക്ക് കാണിച്ച് തരുന്നു. ഈ ജനതക്കിടയിലേക്കാണ് അടച്ചു പൂട്ടിയ പള്ളി തുറന്ന് ദൈവ വചനങ്ങളുമായി ഫാദര്‍ സാം രഗപ്രവേശം ചെയ്യുന്നത്. പാപത്തിന്റെ സന്തദിയായി മുദ്ര കുത്തപ്പെട്ട് വഴി പിഴച്ച് ജീവിക്കുന്ന തോമ (ഗൗതം കാര്‍ത്തിക് ) എന്ന അനാഥ ബാലനെ ഫാദര്‍ സാം നേര്‍വഴിക്ക് നയിച്ച് പുതിയ ജീവിതം നല്‍കുമ്പോള്‍ ഉടലെടുക്കുന്ന കഥാഗതി അത്യദ്ദം സംഘര്‍ഷങ്ങളും സങ്കട്ടനങ്ങളും നിറഞ്ഞ സാത്താന്റെ വഴിയിലൂടെയും ദേവതയായി ബിംഭവത്കരിക്കുന്ന നിഷ്കളങ്കമായ പ്രണയത്തിന്റെ വഴിയിലൂടെയും സഞ്ചരിച്ച് നന്മ തിന്മകളുടെ വിജയം കടലിന്റെ തിരമാലകളെപ്പോലെ താഴ് ന്നും പൊങ്ങിയും ദൃശ്യവത്കരിച്ച് പ്രതീകാത്മകമായാണ് സിനിമ അവസാനിക്കുന്നത്.
A.R. Rehman എന്ന സംഗിത മാന്ത്രികന്റെ മാസ്മരികമായ സംഗീതമാണ് കടലിന് ശ്ബ്ദ ചാരുതയൂം പ്രണയത്തിന്റെയും പകയുടെയും ദൃശ്യങ്ങള്‍ക്ക് ഒരു ലഹരി നിറഞ്ഞ അനുഭൂതിയും നല്‍കുന്നത്. കടലിന്റെ പശ്ചാത്തലത്തില്‍ കഥ പറഞ സിനിമകളിലൊന്നും ആസ്വദിക്കാനാവാതിരുന്ന Fusion Music കടലിന് ഒരു പുതിയ നിറം നല്‍കി. രാജീവ് മേനോന്റെ ക്യാമറക്കണ്ണുകളിലൂടെ കടലിന്റെ ഒരു മാസ്മരിക ഭംഗി നമുക്കീ ചിത്രത്തിലൂടെ കാണാനാവും. പ്രണയ രംഗങ്ങളിലെ ( പ്രത്യേകിച്ച് ഗാന രംഗങ്ങളില്‍ ) കടലിന്റെ അഴകും, സംഘര്‍ഷഭരിതമായ രംഗങ്ങളിലെ കടലിന്റെ രൗദ്രതയും ഒരേ പോലെ ഒപ്പിയെടുക്കാന്‍ ഛായാഗ്രാഹകന് സാദിച്ചിട്ടുണ്ട്. Climax രംഗങ്ങളിലെ Visual Effects-ഉം , ശബ്ദ മിശ്രണവും ഗംഭീരമായി എന്ന് തന്നെ പറയാവുന്നതാണ്. ഒരു മികച്ച തിരക്കഥാകൃത്തെന്ന് ഇതിനോടകം പേരെടുത്ത ജയമോഹന് കടലിലൂടെ എല്ലാ തരം പ്രേക്ഷകരെയും ത്രൂപ്തിപ്പെടുത്താനായൊ എന്നത് സംശയകരമാണ്. അനാവശ്യ ഘട്ടങ്ങളിലെ കഥാ വ്യതിയാനവും suspence നിലനിര്‍ത്താനാവാഞ്ഞതും തിരക്കഥയുടെ പോരായ്മയായി ചൂണ്ടിക്കാണിക്കാവുന്നതാണ്.
അഭിനേതാക്കളില്‍ നിന്നും എങ്ങനെ കഥാപാത്രങ്ങളെ ഊറ്റിയെടുക്കാം എന്നത് എല്ലാവരും മണിരത്നത്തില്‍ നിന്ന് പഠിക്കണം എന്ന് പറയാവുന്ന രീതിയിലാണ് ഓരോരുത്തരുടെയും അഭിനയ സിദ്ദി മണിരത്നം കടലിലേക്ക് ചോര്‍ത്തിയെടുത്തത്. ബാല താരങ്ങളുടെതുള്‍പ്പെടെ നവാഗതനായ ഗൗതം കാര്‍ത്തികിന്റെ തോമയിലേക്കുള്ള പരകായ പ്രവേശനത്തിന് യാഥാര്‍ഥ്യത്തിന്റെ മിഴിവ് നല്‍കാന്‍ കാര്‍ത്തികിന്റെ പുത്രനായിട്ടുണ്ടെങ്കില്‍ അതിന്റെ credit സംവിധായകനായ മണിരത്നമെന്ന Acting School-ന് അവകാശപ്പെട്ടതാണ്. തുളസിയെ ബിയാട്രിസ് എന്ന കഥാപാത്രത്തിന്റെ നിഷ്കളങ്കതക്കും രൂപ സൗകുമാര്യത്തിനും നടിയുടെ സ്വാഭാവിക രൂപ ഭാവങ്ങള്‍ മാറ്റ് കൂട്ടിയെങ്കിലും ആ കഥാ പാത്രത്തെ പ്രിയങ്കരിയാക്കാന്‍ നടിയെ വാര്‍ത്തെടുത്ത സംവിധായകനും പ്രശംസയര്‍ഹിക്കുന്നു.
സാങ്കേതികരമായി മികച്ച് നില്‍ക്കുന്ന കടലിന് എല്ലാ തരം പ്രേക്ഷകരുടെയും ഹൃദയത്തില്‍ അലയടിക്കാന്‍ സാധിക്കാതിരുന്നിട്ടുങ്കില്‍ അത് തിരക്കഥയിലെ പോരായ്മ കൊണ്ട് മാത്രമാകില്ല.. മണിരത്നത്തില്‍ നിന്നും ജനങ്ങള്‍ ഇങ്ങനെയൊരു സിനിമ പ്രതീക്ഷിച്ചിരുന്നില്ല എന്ന് വേണം കരുതാന്‍ . ഇത് തന്നെയായിരുന്നുവല്ലോ "രാവണനും" നേരിടേണ്ടി വന്ന വെല്ലു വിളി.

A.R. Rehman's Music is super.. Movie is just OK
ReplyDelete